Jwala

മാലാഖ

മാലാഖ

Posted: 08 Mar 2017

ക്ഷയരോഗിയായ സലീമിന് ആരെയും കാത്തിരിക്കാ നുണ്ടായിരുന്നില്ല, ആര്ക്കും  അയാളെയും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കു സമീപം റോഡരികില് മരുന്നിനോ, ആഹാരത്തിനോ വകയില്ലാതെ കിടക്കുന്ന സലീമിനെ തേടി എന്നാലും എന്നും ഉച്ചയ്ക്ക് ഒരു പൊതിച്ചോര് എത്തി. ജീവിതത്തില് ഒരുപക്ഷേ അയാള്ക്ക്  ആകെ പ്രതീക്ഷിക്കാനുണ്ടായിരുന്നതും ഒരു നേരത്തെ ആ പൊതിച്ചോര് മാത്രമായിരുന്നിരിക്കണം.
എന്നും ഇങ്ങനെ സലീമിന് മുടങ്ങാതെ ഭക്ഷണം നല്കിി വന്നത് ഒരു പെണ്കുുട്ടിയാണ്, അശ്വതി. കേരള ലോ അക്കാദമിയിലെ അവസാന വര്ഷ നിയമ വിദ്യാര്ഥിതനി. മൂന്നു വര്ഷ‍മായി തിരുവനന്തപുരത്തെ വഴിയരുകില് ആരോരുമില്ലാതെ കഴിയുന്നവരുടെ വിശപ്പകറ്റുന്ന മാലാഖ. പതിവുപോലെ ഒരിക്കല് സലീമിനുള്ള ഭക്ഷണവും മരുന്നുമായി എത്തിയപ്പോള് അശ്വതി കണ്ട കാഴ്ച മനസ്സ് നോവിക്കുന്നതായിരുന്നു. പിന്നിട്ട ദിവസം കൊടുത്ത ഭക്ഷണപ്പൊതി അഴിക്കാതെ തലയ്ക്ക് അരികില് വച്ചിരിക്കുന്നു. എഴുന്നേല്ക്കാ ന് പോലുമാവാത്ത അവസ്ഥയിലായിരുന്നു സലീം. ഉടന് തന്നെ ആംബുലന്സ്  വിളിച്ച് അശ്വതി അയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെനിന്നും പുലയനാര്ക്കോ ട്ടയിലുള്ള ക്ഷയരോഗ ആശുപത്രിയിലേക്കും.
സലീമിന് പക്ഷേ അവിടെ പൊരുത്തപ്പെടാന് കഴിഞ്ഞില്ല. തെരുവിലേക്കു മടങ്ങിയ സലീമിനെ അശ്വതി വീണ്ടും ഭക്ഷണവും മരുന്നും കൊടുത്തു പരിപാലിച്ചു. വളരെ അവശനായിരുന്ന സലീം ഒരിക്കല് തന്റെ അവസാന ആഗ്രഹങ്ങള് അശ്വതിയെ അറിയിച്ചു. ഒന്ന്, തനിക്ക് ബ്രാഹ്മിന്സ്ഒ ഹോട്ടലിലെ ഇഡ്ഢലിയും സാമ്പാറും കഴിക്കണം. പിന്നെ, തന്റെ അന്ത്യകര്മതങ്ങള് മതാചാരപ്രകാരം നടത്തണം. ആദ്യത്തേത് അശ്വതി ഉടന് സാധിച്ചുകൊടുത്തു. അധികം വൈകാതെ സലീം മരണത്തിനു കീഴടങ്ങുകയും ചെയ്തു. സലീമിന്റെ രണ്ടാമത്തെ ആഗ്രഹം സാധിക്കാന് നിയമങ്ങള് പക്ഷേ അശ്വതിയെ അനുവദിച്ചില്ല. മോര്ച്ചടറിയില് നിന്ന് മൃതദേഹം ഏറ്റുവാങ്ങുമ്പോള് സര്ക്കാനര് വക ഒരു വെള്ള കസവുമുണ്ട് അയാളെ പുതപ്പിച്ചു. ”ഉടുതുണിക്കു മറുതുണിയില്ലാതെ അയാള് ജീവിച്ചിരുന്നപ്പോള് ഒന്നും ചെയ്യാതിരുന്നവര് മരണശേഷം ഒരു കോടിമുണ്ട് കൊടുക്കുന്നതില് എന്തര്ഥപമാണുള്ളത് ” അശ്വതി ഇങ്ങനെ ചോദിക്കുമ്പോള് ഉത്തരം മുട്ടുന്നവരാകും ഇതു വായിക്കുന്നവരില് ഏറെയും.
തെരുവില് അലയുന്നവരുടെ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്ഥ്യ ങ്ങളിലൂടെ കടന്നുപോകുന്ന അശ്വതിയുമായുള്ള അഭിമുഖത്തില് നിന്ന്…
തെരുവിലുള്ളവര്ക്ക്ീ ഭക്ഷണം കൊടുക്കാമെന്നു തോന്നിയത്?
വളരെ ചെറുപ്രായത്തില്തുന്നെ വിശപ്പിന്റെ ബുദ്ധിമുട്ട് നന്നായി അറിഞ്ഞാണ് വളര്ന്നിത്. അതുകൊണ്ടാണ് സ്വന്തം കാലില് നില്ക്കാ റായപ്പോള് വിശക്കുന്നവര്ക്ക്  ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിനേക്കുറിച്ച് ചിന്തിച്ചത്. ആദ്യം ജനറല് ആശുപത്രിയില് ഒന്പകതാം വാര്ഡിരലെ രോഗികള്ക്ക്ത കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല് നിയമത്തിന്റെ നൂലാമാലകള് വിലങ്ങുതടിയായപ്പോള് അതുപേക്ഷിച്ചു. പിന്നെയാണ് തെരുവിലേക്കിറങ്ങിയത്. എവിടെയായാലും വിശക്കുന്നവര്ക്ക്  ആഹാരം കൊടുക്കുക എന്നതാണല്ലോ പ്രധാനം.
 ആദ്യ അനുഭവം എന്തായിരുന്നു?
തിരുവനന്തപുരത്തെ തമ്പാനൂര് റയില്വേപ സ്റ്റേഷനു സമീപമുള്ള വഴിയരികിലാണ് ആദ്യം ഞാന് പൊതച്ചോറുമായി ചെല്ലുന്നത്. അന്ന് അഞ്ചു പൊതികളാണ് എന്റെ കൈയ്യിലുണ്ടായിരുന്നത്. കണ്ടാല് മാനസിക രോഗിയാണെന്നു തോന്നിക്കുന്ന പ്രാകൃത രൂപമുള്ള ഒരാള്ക്കാ ണ് ആദ്യം പൊതി നീട്ടിയത്. ശരിക്കും നല്ല പേടിയായിരുന്നു അയാളുടെ അടുത്ത് ചെല്ലാന്പോുലും. പൊതി നീട്ടിയതും അയാള് അത് തട്ടിപ്പറിച്ചു മേടിച്ചു. ഞാന് മാറിനിന്ന് അയാള് അത് തിടുക്കത്തില് കഴിക്കുന്നത് നോക്കിനിന്നു.
അന്ന് അഞ്ച് പൊതിയില് നിന്ന് തുടങ്ങിയതാണ്. ഇപ്പോള് 80 പേര്ക്ക്  തിരുവനന്തപുരം നഗരം മുതല് നെയ്യാറ്റിന്കര വരെ ദിവസേന ഭക്ഷണം നല്കുളന്നുണ്ട്. അവര് എന്നും എനിക്കായി കാത്തിരിക്കുന്നു. അവരുമായി വളരെ നല്ല ബന്ധം നിലനിര്ത്തു്ന്നുണ്ട്. അവര്ക്ക്  ആവശ്യമുള്ളതൊക്കെ അവര് എന്നോട് പറയും. കപ്പയും മീനും കഴിക്കാന് തോന്നിയാല് അതും. കറിക്ക് ഉപ്പ് കുറഞ്ഞുപോയാല്വ്രെ. അവരുടെ ആഗ്രഹങ്ങള് സാധിച്ചുകൊടുക്കാന് പരമാവധി ശ്രമിക്കാറുണ്ട്. അവര്ക്കും  അടുപ്പമുള്ള ആളാണ് ഞാന്. വിശേഷദിവസങ്ങളില് അവര്ക്കും  സദ്യതന്നെ കൊടുക്കും. അവരും അതൊക്കെ ആഗ്രഹിക്കുന്നുണ്ട്.
എങ്ങനെ ദിവസവും ഇത്രയുംപേര്ക്ക്െ ഭക്ഷണം എത്തിക്കാന് സാധിക്കുന്നു? ആരുടെയെല്ലാം സഹായമുണ്ട്?
 
ആദ്യമൊക്കെ അമ്മയും അമ്മൂമ്മയും കൂടിയാണ് എല്ലാം ഒരുക്കിയിരുന്നത്. ഞങ്ങള് വീട്ടില് എന്തുണ്ടാക്കുന്നോ അതുതന്നെയാണ് അവര്ക്കും  കൊടുക്കുന്നത്. ഇപ്പോള് ഇത്രയും പേര്ക്ക്  വേണ്ടത്കൊണ്ട് അമ്മയ്ക്ക് ഒരു സഹായികൂടിയുണ്ട്. ഞാനും അനിയത്തി രേവതിയും കൂടിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇപ്പോള് സഹായത്തിന് സന്നദ്ധരായി വന്ന കുറച്ച് ചെറുപ്പാക്കാരുണ്ട്. അവരും ഭക്ഷണം എത്തിക്കാന് സഹായിക്കും. എനിക്കുതന്നെ ഇത്രയും സ്ഥലത്ത് ഒറ്റയ്ക്കു എത്താന് പറ്റില്ലല്ലോ. ഞാനും അനുജത്തിയും മെഡിക്കല് റെപ്പായി ജോലി ചെയ്യുന്നു. അതില്നിെന്നുള്ള വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രവര്ത്തുനം തുടങ്ങി കുറച്ചുനാള് കഴിഞ്ഞപ്പോള് സഹായവുമായി ആളുകളെത്തി. ഇതൊരിക്കലും മാര്ക്കലറ്റ് ചെയ്യപ്പെടേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. ഞാന് ഇന്നേവരെ ആരുടേയും മുന്നില് പൈസയ്ക്കായി കൈ നീട്ടിയിട്ടില്ല. എന്നാലും കണ്ടറിഞ്ഞ് സഹായിക്കുന്നവരുണ്ട്. സ്ഥിരമായി എല്ലാ മാസവും സഹായിക്കുന്ന ഏഴു പേരുണ്ട്. അവരില് പലരേയും എനിക്ക് നേരിട്ട് പരിചയം പോലുമില്ല, കണ്ടിട്ടുമില്ല. പക്ഷേ അവരൊക്കെ തരുന്ന പിന്ബുലം വളരെ വലുതാണ്.
പിന്നെ എല്ലാത്തിനും പൂര്ണണപിന്തുണ നല്കുോന്നത് അമ്മയാണ്. ഒരിക്കല്പോനലും ഒരു പരാതിയും പറയാതെ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന സ്ത്രീയാണ് എന്റെ അമ്മ. രാവിലെമുതല് മറ്റുള്ളവര്ക്കുണവേണ്ടി ഭക്ഷണമുണ്ടാക്കി പിന്നീട് മറ്റൊരു വീട്ടില് ജോലിക്കുപോകും. പിന്നെ വൈകിട്ട് ആറു മണി മുതല് 12 വരെ തട്ടുകട നടത്തും. ഇതൊക്കെ കാണുമ്പോള് എങ്ങനെയാണ് നമുക്ക് വെറുതെയിരിക്കാന് പറ്റുക?
അമ്മയാണോ പ്രചോദനം?
അമ്മയുടെ സഹായവും പ്രചോദനവും പറഞ്ഞറിയിക്കാന് പറ്റില്ല. ഒരു അമ്മമാരും മക്കളെ ഇങ്ങനെ പൊതുപ്രവര്ത്താനത്തിനായി അറിഞ്ഞുകൊണ്ട് വിടുമെന്ന് തോന്നുന്നില്ല. നീ അതിനൊന്നും പോകരുതെന്ന് ഇന്നേവരെ അമ്മ പറഞ്ഞിട്ടില്ല. എന്തെങ്കിലും ചെയ്യാന് ആലോചിക്കുമ്പോള്ത ന്നെ നീയെന്താ അങ്ങനെ ചെയ്യാതിരുന്നത് എന്നുമാത്രമേ ചോദിക്കാറുള്ളൂ.
പഠനവും ജോലിയും സേവനവുമെല്ലാം എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുന്നു?
ജോലിക്കിടയിലാണ് മറ്റ് പ്രവര്ത്തവനങ്ങള് നടത്തുന്നത്. എല്എ്ല്ബിോ പഠനം വൈകുന്നേരമാണ്. ഈവനിംഗ് ക്ളാസിനാണ് പോകുന്നത്. ഇത് അവസാന വര്ഷകമാണ്. അടുത്ത വര്ഷംക എന്റോമള് ചെയ്യണം. ഈ പ്രവര്ത്തോനങ്ങളുമായി നടക്കുന്നത്കൊണ്ട് പഠനമൊക്കെ കണക്കാണ്. പരീക്ഷ അടുത്തു. ഇനി പഠനത്തിലും ശ്രദ്ധിക്കണം.
സോഷ്യല് മീഡിയ വഴിയാണോ സഹായവാഗ്ദാനങ്ങള് കൂടുതലും?
ഫെയ്സ്ബുക്കിലുള്ള സുഹൃത്തുക്കളുടെ സഹായം വളരെ വലുതാണ്. ഫെയ്സ്ബുക്കും വാട്സ്ആപ്പും വഴി എനിക്കറിയാത്ത എത്രയോ പേരാണ് സഹായവുമായി മുന്നോട്ട് വരുന്നത്. സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ സഹായിക്കാന് കഴിയാത്തവര് മനസ്സുകൊണ്ടെങ്കിലും നമ്മളെ പിന്തുണക്കുമ്പോള് കിട്ടുന്ന ശക്തി വലുതാണ്. മുഖാഭിമുഖം കിട്ടുന്നതിനേക്കാള് പിന്തുണ എനിക്ക് ഫെയ്സ്ബുക്കും ഇ-മെയിലും വഴി ലഭിക്കുന്നുണ്ട്. ദിവസവും നിറയുന്ന ഇന്ബോുക്സ് അതിന്റെ ഉദാഹരണങ്ങളാണ്. സമൂഹമാധ്യമങ്ങളില് കയറിയിറങ്ങുന്ന യുവതലമുറയെ കുറ്റം പറയുന്നവര് അവര് ചെയ്യുന്ന നന്മയേയും അഭിനന്ദിക്കണം. സഹായത്തിനു മുന്നോട്ട് വരുന്നതില് കൂടുതലും ചെറുപ്പക്കാരാണ്.
ജ്വാല’യുടെ പിറവി?
 പലപ്പോഴും നമ്മള് ഒരു സംഘടനയുടെ ലേബലില്ലാതെ പ്രവര്ത്തിംക്കുമ്പോള് പരിമിതികളുണ്ടാകും. അത് മറികടക്കാനാണ് ജ്വാല എന്ന സംഘടന 2014ല് രൂപീകരിച്ചത്. തിരുവനന്തപുരത്ത് വഞ്ചിയൂരില് വടയക്കാടാണ് ജ്വാലയുടെ ഓഫീസ്. എന്റെയുള്ളില് ആളിക്കത്തുന്ന തീ സൂചിപ്പിക്കാനാണ് ജ്വാല എന്ന പേരിട്ടത്. തെരുവില് കഴിയുന്നവര്ക്ക്മ ഭക്ഷണം നല്കുീകയും അനാഥരാകുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യുകയാണ് ജ്വാല ഇപ്പോള് ചെയ്യുന്നത്. ആരേയും ബലമായി എവിടേയും കൊണ്ടുപോയിട്ടില്ല. മാറിതാമസിക്കാന് താല്പപര്യമുള്ളവരെ അനാഥാലയങ്ങളിലേക്ക് മാറ്റും.
സ്ത്രീകള്ക്ക്  അഭയം കിട്ടുന്നതിനേക്കാള് പ്രയാസമാണ് പുരുഷന്മാര്ക്ക്ം ലഭിക്കാന്. ആതുരസേവനം എന്ന് പറയുന്നവരില് പലരും കൊണ്ടുചെല്ലുന്ന വ്യക്തിക്കുള്ള മാസചിലവോ ഡൊണേഷനോ വാങ്ങാതെ ആളെ എടുക്കാറുപോലുമില്ല. ഇങ്ങനെ തെരുവില്നി്ന്ന് രക്ഷിച്ച് കൊണ്ടുചെന്നാക്കിയ പലര്ക്കു വേണ്ടിയും മാസാമാസം ഞാന് തുക അയച്ചുകൊടുക്കുന്നുണ്ട്. മാസം 3000 മുതല് 5000 വരെ വാങ്ങുന്നവരുണ്ട്. ഇന്നേവരെ ഒരു അധികൃതരും ഒരു കൈത്താങ്ങും തന്നിട്ടുമില്ല.
ജ്വാലയുടെ സഹായികള്?
എനിക്ക് പിന്തുണ നല്കു0ന്നവര് ജ്വാലയ്ക്കും അകമഴിഞ്ഞ പിന്തുണ തരുന്നുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളില് നിന്നും സഹായത്തിനായി ജ്വാലയിലേക്ക് വിളി എത്താറുണ്ട്. അവിടെ അടുത്തുള്ളവരെ വിളിച്ചാണ് വേണ്ടത് ചെയ്യാറ്. മിക്കസ്ഥലത്തും ഞാന് നേരിട്ട് ചെല്ലാറുണ്ട്. എന്നാലും വയനാട് പോലുള്ള സ്ഥലങ്ങളില് ദൂരെ നിന്നുവേണം ആളുകള് ചെല്ലാന്. അതുകൊണ്ട് വരുന്ന ഏപ്രില് 25ന് ജ്വാലയ്ക്ക് ആള് കേരള മെമ്പര്ഷിടപ്പ് നല്കു വാന് ആലോചിക്കുന്നുണ്ട്. അതാകുമ്പോള് പ്രവര്ത്തോനം കുറച്ചുകൂടി മെച്ചപ്പെടുത്താന് കഴിയുമെന്ന് വിചാരിക്കുന്നു.
 ഭാവി പരിപാടികള്?
ഉള്നാാടന് പ്രദേശങ്ങളില് ബോധവല്കരണ പരിപാടികള് ഉദ്ദേശിക്കുന്നുണ്ട്. കുറച്ച്കൂടി ആഴത്തില് സമൂഹത്തില് ഇറങ്ങി പ്രവര്ത്തിണക്കണമെന്നുണ്ട്. പൊതിച്ചോറിന്റെ എണ്ണം കൂട്ടുന്നത് വിജയമല്ലെന്നറിയാം. അനാഥരില്ലാത്ത സമൂഹം നിര്മിനക്കണം. പക്ഷേ അതിന് ഒരാള് മാത്രം വിചാരിച്ചാല് പോരല്ലോ.. ഇപ്പോഴും ഇത്രയേ ചെയ്യാന് പറ്റുന്നുള്ളല്ലോ എന്ന കുറ്റബോധമുണ്ട്. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില് പരിമിതികളുണ്ട്. എപ്പോഴും ഓട്ടോയാണ് ജ്വാലയുടെ പ്രവര്ത്തോനങ്ങള്ക്ക്  ആശ്രയിക്കേണ്ടിവരുന്നത്. ഓട്ടോക്കൂലിതന്നെ ചിലപ്പോള് താങ്ങാന് ബുദ്ധിമുട്ടാണ്. ജ്വാലയ്ക്ക് സ്വന്തമായി ഒരു വാഹനം വാങ്ങണം. അങ്ങനെ പദ്ധതികള് പലതുണ്ട്.
 
അശ്വതി തിരക്കിലാണ്. തലസ്ഥാന നഗരിയിലെ തെരുവോരങ്ങളില് എന്നും അനേകം ആശ്രയമറ്റവര് കാത്തിരിക്കുന്നുണ്ട്, അശ്വതിയേയും ആ കൈകള് നീട്ടുന്ന ഒരു പൊതിച്ചോറിനും വേണ്ടി.
ജ്വാല ഫൌണ്ടേഷന് നമ്പര്: 9895663537